05 Jul 2019

സൗഹൃദമെന്നു പറയുന്നത് സൗമ്യമായ ഒരു സ്വാതന്ത്ര്യത്തിന്റെ ആകാശമാണ് – പി.എം.എ.ഗഫൂർ : ഫ്രഷേഴ്സ് ഡേ : അസ്ഹറുൽ ഉലൂം

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിങ്ക്വിസ്റ്റിക് സ്റ്റഡീസില്‍ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു. അസ്ഹറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ ഗഫൂര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. നിങ്ങളില്‍ നിന്നും പുതിയൊരു നിങ്ങളെ കൊത്തിയെടുക്കുന്ന ശില്‍പവിദ്യയാണ് കലാലയമെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുനീര്‍ കെ.കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എ ഇസ്ഹാഖ് അസ്ഹരി, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു ശരീഫ് നദ്വിവി, അധ്യാപക സമിതി പ്രതിനിധി അഫ്സല്‍ അസ്ഹരി, നവാഗത വിദ്യാര്‍ത്ഥികളായ ബാസിത് അബ്ദുള്ള, അബ്ദുല്‍ ബാസിത് എന്നിവര്‍ സംസാരിച്ചു. പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പ്രസ്തുത പരിപാടിയില്‍ അനുമോദിച്ചു. സാദിഖ്.എന്‍ സ്വാഗതവും ഹാദി.എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *