അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് നടത്തുന്ന ത്രിവത്സരകോഴ്‌സിന് അലീഗഢ് മുസ്‌ലിംസര്‍വകലാശാലയുടെ അംഗീകാരം. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ അലീഗഢ് സര്‍വകലാശാലയിലെ ഡോ. ഉബൈദുല്ല ഫഹദ്, പ്രൊഫ. എം.എസ്. ഉമരി എന്നിവരടങ്ങിയ പരിശോധകസംഘം അസ്ഹര്‍ സന്ദര്‍ശിക്കുകയും പാഠ്യപദ്ധതി, ഭൗതികസാഹചര്യങ്ങള്‍, കെട്ടിടസൗകര്യങ്ങള്‍, ലൈബ്രറി, വിദ്യാര്‍ഥികളുടെ പഠനനില എന്നിവ പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെയും ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് കോഴ്‌സിന് അംഗീകാരം ലഭിച്ചത്. ഇതുപ്രകാരം കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അലീഗഢില്‍ ആര്‍ട്‌സ് , സാമൂഹികശാസ്ത്ര വിഭാഗത്തില്‍ പ്രവേശനം നേടാന്‍ അര്‍ഹതയുണ്ടാകും.
