ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്‌സ് സ്റ്റഡീസില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പതാക ഉയര്‍ത്തി. ഷക്കീര്‍ മുഹമ്മദ് നദ്‌വി, ശരീഫ് നദ്‌വി, ഉമര്‍ നദ്‌വി, അബ്ദുല്‍ അഹദ് നദ്‌വി, സര്‍നാം മുഹമ്മദ്, അബ്ദുല്‍ വാഹിദ് അല്‍ ഖാസിമി, റംല ബീവി, ഷഹബാസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റ്, സംഗീതശില്‍പം, സ്‌കിറ്റ്, തെരുവുനാടകം എന്നിവ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
