22 Jul 2019

ആര്‍ട്‌സ് ലോഗോ പ്രകാശനം : അസ്ഹറുല്‍ ഉലൂം

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്യിസ്റ്റിക് സ്റ്റഡീസിലെ 2019-20 അധ്യയന വര്‍ഷത്തിലെ ആര്‍ട്‌സ് ലോഗോ പ്രകാശനവും സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനവും കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് നിര്‍വഹിച്ചു. ആര്‍ട്‌സ് ക്യാപ്റ്റന്‍ ഷെഫിന്‍.കെ.ഇ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.
‘മെഹ്ഫില്‍’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തില്‍
ആഫാക്,ഇന്‍തിസാര്‍,പര്‍വാസ് എന്നീ മൂന്ന്‌ ടീമുകള്‍ക്ക് കീഴിലായിരിക്കും വിദ്യാര്‍ത്ഥികള്‍ മത്സരിക്കുക. മൂന്ന്‌ ടിമുകളിലായി മുന്നൂറ്റിയന്‍പതോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ വിവിധ പരിപാടികളില്‍ മാറ്റൊരുക്കുന്നത്‌. 40 സ്റ്റേജിതര മത്സരങ്ങളും 25 സ്‌റ്റേജ് മത്സരങ്ങളും ഉണ്ടായിരിക്കും.

Leave a Reply