06 Jul 2018

പ്രബന്ധ സമര്‍പ്പണവും നിരൂപണ ചര്‍ച്ചയും

2016-17 അധ്യയന വര്‍ഷത്തെ ഗവേഷക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമര്‍പ്പണവും നിരൂപണ ചര്‍ച്ചയും 2017 ഫെബ്രുവരി 14,15,16 ( ചൊവ്വ, ബുധന്‍,വ്യാഴം) തിയ്യതികളിലായി അസ്ഹര്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും. എറണാകുളം മഹാരാജാസ് കോളേജിലെ ഇസ്‌ലാമിക ചരിത്രവിഭാഗം മേധാവി ഡോ. ജയദേവന്‍ മുഖ്യാതിഥിയായിരിക്കും.

അബ്ദുല്‍ ഹഫീസ് നദ്‌വി, ശിഹാബുദ്ദീന്‍ കാളികാവ്, അബ്ദുല്‍ വാസിഅ്, അബൂദര്‍റ് (അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ, ശാന്തപുരം) ഡോ.നിഷാദ് വടക്കഞ്ചേരി (അസി.പ്രൊഫസര്‍, എഞ്ചിനിയറിംഗ് കോളേജ്, മാള), ഷിഹാബുദ്ദീന്‍ ആരാമ്പ്രം (ഇസ്‌ലാമിക വിജ്ഞാനകോശം) വി എം അഷ്‌റഫ്, ഡോ. ഇസ്സുദ്ദീന്‍ നദ്‌വി, മുഹമ്മദ് ഫാറൂഖി, ഇ.എച്ച് ഉമര്‍ മാസ്റ്റര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ചര്‍ച്ചകള്‍ നയിക്കും. ശരീഅ, ഭാഷ, സാഹിത്യം, സാമൂഹികം, മതതാരതമ്യം തുടങ്ങി വിവിധ വിഷയങ്ങളിലായി അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കപ്പെട്ട 26 ഗവേഷക പ്രബന്ധങ്ങളിലാണ് ചര്‍ച്ചകള്‍.

Leave a Reply