20 Nov 2019

വിജ്ഞാനത്തോടൊപ്പം പ്രായോഗിക നയതന്ത്രങ്ങൾ കൊണ്ട് വെല്ലുവിളികളെ നേരിടുക – ഡോ. അബ്ദുസ്സലാം അഹമദ്

സമകാലിക സാഹചര്യങ്ങളെയും സാമൂഹ്യ വെല്ലുവിളികളെയും ഗവേഷണാത്മക വിജ്ഞാനങ്ങളുടെയും പ്രായോഗിക നയതന്ത്രങ്ങളിലൂടെയുമാണ് നേരിടേണ്ടതെന്ന് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹമദ്. ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിന്റെ പുതിയ സംരംഭമായ ഇസ്‌ലാമിക് ചെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് കോളജ് പ്രിൻസിപ്പൾ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എഴുതിയ “അധ്യാപകൻ ക്ലാസ് മുറിക്കകത്തും പുറത്തും” എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചു. ഗ്രന്ഥകാരൻ എൻ. എം ഹുസൈൻ പുസ്തക പരിചയം നടത്തി. അസ്ഹർ ട്രസ്റ്റ് ചെയർമാൻ എം. എ മൂസ അധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സമാപനം നടത്തി. വൈസ് പ്രിൻസിപ്പൾ കെ.എ മുഹമ്മദ് ജമാലുദ്ദീൻ, ട്രസ്റ്റ് അംഗങ്ങളായ കെ. കെ അബ്ദുൽ അസീസ്, ടി. ബി ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply