07 Jul 2018

വൈജ്ഞാനിക ചര്‍ച്ചകള്‍ക്ക് പുതുവെളിച്ചം നല്‍കി പ്രബന്ധ സമര്‍പ്പണവും നിരൂപണ ചര്‍ച്ചയും

ആലുവ : അസ്ഹറുല്‍ ഉലൂം കോളേജ് ഫോര്‍ ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്ക് സ്റ്റഡീസിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രബന്ധസമര്‍പ്പണവും നിരൂപണചര്‍ച്ചയും, ജ്ഞാനതൃഷ്ണയും സാമൂഹികപ്രതിബദ്ധതയും പകര്‍ന്നുനല്‍കി ആവേശകരമായി സമാപിച്ചു. അസ്ഹര്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രഫസര്‍ ഡോ. മുഹമ്മദ് ഹാത്ത്വാ നിര്‍വഹിച്ചു. വിദ്യാര്‍ഥിസമൂഹം എന്നും പൊതുസമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നുചിന്തിച്ച് സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ ഫാറൂഖി ഗവേഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ശരീഅഃ, മതം, ഭാഷ, സംസ്‌കാരം, സാഹിത്യം, സാമൂഹികം, മതതാരതമ്യം എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളില്‍ ദലിത് സമൂഹം വിമോചനവും പ്രതിരോധവും, പ്രവാചക ദിനചര്യകളിലെ ശാസ്ത്രീയത: ആധുനിക വൈദ്യശാസ്ത്ര പഠനങ്ങളുടെ വെളിച്ചത്തില്‍, ടിപ്പുസുല്‍ത്താനും മലബാര്‍ പരിഷ്‌കരണങ്ങളും എന്നു തുടങ്ങി പല തലക്കെട്ടുകളില്‍ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കപ്പെട്ട 26 ഗവേഷക പ്രബന്ധങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നു. അബ്ദുല്‍ ഹഫീസ് നദ്‌വി, (അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ, ശാന്തപുരം) ഡോ. നിഷാദ് വടക്കഞ്ചേരി (അസി. പ്രൊഫസര്‍ എഞ്ചിനിയറിംഗ് കോളേജ്, മാള), ഷിഹാബുദ്ദീന്‍ ആരാമ്പ്രം (ഇസ്‌ലാമിക വിജ്ഞാനകോശം) ഡോ. ഇസ്സുദ്ദീന്‍ നദ്‌വി (പ്രഫസര്‍, ബി ജെ എം കോളേജ്, ചവറ) വി എ എം അഷ്‌റഫ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply