07 Jul 2018

അറബി ഭാഷയുടെ സാധ്യതകളും സംഭാവനകളും അടയാളപ്പെടുത്തി ദേശീയ സെമിനാര്‍

ആഗോള അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ ്‌ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റ്ക് സ്റ്റഡീസ് ‘അറബി ഭാഷ കേരളത്തില്‍ : സാധ്യതകളും സംഭാവനകളും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ ഔപചാരിക ഉദ്ഘാടനം കിങ് സഊദ് യൂണിവേഴ്‌സിറ്റി റേഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.താജുദ്ദീന്‍ മലൈബാരി നിര്‍വഹിച്ചു. മുസ് ലിംകളുടെ മാത്രമല്ല മറിച്ച് പൗരാണിക കവികളുടെയും ജൂത ക്രൈസ്തവ പണ്ഡിതന്‍മാരുടെയും മൗലിക ഭാഷാ വ്യാകരണ ഗ്രന്ധങ്ങളുടെയും ഭാഷ കൂടിയായിരുന്നു അറബിയെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് ഫ്രഞ്ച് കൊളോണിയലിസത്തിന്റെ ആക്രമണങ്ങള്‍ക്ക് വിധേയമായെങ്കിലും ഇന്‍ഫര്‍മേഷന്‍ യുഗത്തിലെ നാല് സുപ്രധാന ഭാഷകളിലൊന്നായി പ്രാധാന്യപൂര്‍വം അറബി ഇന്നും നിലകൊള്ളുന്നുവെന്ന് അദ്ധേഹം വ്യക്തമാക്കി. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത് ആധ്യക്ഷം വഹിച്ചു. മുസാകോ കമ്പനി ഡയറക്ടര്‍ മുഹമ്മദ് സഈദ്, റിട്ട.എഞ്ചിനീയര്‍ തഖ് യുദ്ധീന്‍ ഉമര്‍ മലൈബാരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അസ്ഹറുല്‍ ഉലൂം കോളേജ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഷക്കീര്‍ മുഹമ്മദ് നദ് വി സ്വാഗതവും, കോളേജ് പി.ആര്‍ ഡയറക്ടര്‍ അഷ്‌റഫ് അലി അസ്ഹരി നന്ദിയും പറഞ്ഞു.

Leave a Reply