nseef-sharja

അസ്ഹര്‍ വിദ്യാര്‍ഥിക്ക് ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം

ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് നാലാം വര്‍ഷവിദ്യാര്‍ഥി ഉമര്‍ നസീം ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ ശരീഅ കോളേജില്‍ പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. അതിനോടനുബന്ധിച്ച് കോളേജില്‍ നടന്ന അനുമോദനയോഗം കോളേജ് ചെയര്‍മാന്‍ എം.എം. മൂസ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. എം.എം. അബ്ദുല്‍ അസീസ്, അബൂബക്കര്‍ ഫാറൂഖി, എസ്.എ. അബ്ദുര്‍റശീദ് മദീനി, വി. എ. ഇബ്‌റാഹീംകുട്ടി, ജമാല്‍ പാനായിക്കുളം , ഉസ്മാന്‍ മുല്ലക്കര, അബ്ദുല്‍ ബാസിത്, മുഷ്താഖ്ഫസല്‍, ഉമര്‍ നദ്‌വി, ശരീഫ് നദ്‌വി എന്നിവര്‍ സംസാരിച്ചു. ടി.ബി. ഹാശിം, എം.പി. ഹനീഫ എന്നിവര്‍ ഉപഹാരസമര്‍പണം നടത്തി.ഷോര്‍ട്ട് ഫിലിം സമ്മാനജേതാവ് ഷറഫുദ്ദീനെയും യോഗം അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *