ആലുവ: വൃത്തിയും സൗന്ദര്യബോധവും അങ്കുരിപ്പിച്ച് മാതൃകാ പൗരന്മാരാക്കി മാറ്റുന്ന ആത്മീയ ചിന്തകള്‍ പകര്ന്നുനല്കലാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി. ആരിഫലി പറഞ്ഞു. അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ് ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെയും പഠനത്തിലൂടെയും വൈജ്ഞാനിക ശക്തി ആര്‍ജിച്ച് വിദ്യാര്‍ഥികള്‍ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുള്ളവരും ആത്മവിശ്വാസവുമുള്ളവരുമായിത്തീരണമെന്നും അദ്ദേഹം ഉണര്‍ത്തി. ചെയര്മാന് എംഎ മൂസ, പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എം.എം അബ്ദുര്‍ഹ്മാന്‍, എം.എം അബ്ദുല്‍ അസീസ്, എം.കെ അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ പങ്കെടുത്തി