22 Jun 2022

ആലുവ: ക്ലാസ്സ് മുറികൾ, സെമിനാർ ഹാളുകൾ, ഐറ്റി ലാബ്, ലാംഗ്വേജ് ലാബ്, കോൺഫറൻസ് ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾക്കൊള്ളുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് , കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ ചെയർമാൻ അബൂബക്കർ ഫാറൂഖി ആമുഖ പ്രഭാഷണം...

13 May 2022

കേരള മജ്ലിസ് ഇസ്ലാമിക് ഹയർ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ത്രിവത്സര ഇസ്ലാമിക് ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി ആലുവ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് വിദ്യാർത്ഥികൾ അഭിമാന താരങ്ങളായി. കഴിഞ്ഞ വർഷവും ഒന്നും രണ്ടും റാങ്കുകൾ നേടിയത് അസ്ഹർ വിദ്യാർത്ഥികളായിരുന്നു. ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ മികവാർന്ന പാരമ്പര്യ...

07 May 2022

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക കലാലയങ്ങളിലൊന്നായ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിന്‍ഗ്വിസ്റ്റിക് സ്റ്റഡീസിൽ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്കുള്ള ആറുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സും +2 വിജയിച്ചവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുമാണ് അസ്ഹറില്‍ നടന്നു വരുന്നത്. ആറുവർഷ ബിരുദകോഴ്സി...

23 Feb 2022

ആലുവ: ഇസ്ലാമിക ആദര്‍ശത്തെയും ആശയത്തെയും വികലമാക്കാനുളള ശ്രമങ്ങള്‍ വ്യത്യസ്തകോണുകളില്‍ വളരെ ആസൂത്രിതമായി നടക്കുന്ന വര്‍ത്തമാനകാലത്ത് വിജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും ശക്തിയും ആയുധവും സംഭരിച്ച് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യലാണ് ഇസ്ലാമിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനം എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാനസെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രസ്താവിച്ചു. അസ്ഹറുല്‍ ഉലൂം കോളേജ് ഫൈനല്‍ ...

21 Feb 2022

സ്ത്രീയെ ഏറ്റവും അധികം ആദരിച്ച മതമാണ് ഇസ്‌ലാമെന്നും സ്ത്രീയുടെ അഭിമാനത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കനാണ് ഇസ്‌ലാം ഹിജാബ് നിയമമാക്കിയതെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ലഹ് റഹ്മാനി പറഞ്ഞു. അസ്ഹറുൽ ഉലൂം കോളജിലെ സനദ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം നൽകിയത് ഇസ്‌ലാമിക ശരീഅത്താണ്. സ്ത്രീക്ക് പുരുഷൻ്റെ പാത...

21 Feb 2022

ആലുവ: വർഗീയ ധ്രുവീകരണവും വെറുപ്പും ഉൽപാദിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ചാലക്കൽ അസ്ഹറുൽ ഉലൂം കോളജ് മുപ്പത്തിരണ്ടാം വാർഷികവും സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ച് വിലങ്ങിടുകയാണ് ഭരണകൂടമെന്ന് മീഡിയവൺ പ്രക്ഷേപണ വിലക്കിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇ...

17 Feb 2022

ഫെബ്രുവരി 22 ന് നടക്കുന്ന അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസ് മുപ്പത്തിരണ്ടാം വാർഷികത്തിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ശക്കീർ മുഹമ്മദ് നദ്‌വി ട്രസ്റ്റ് സെക്രട്ടറി വി.എ ഇ ബ്രഹീം കുട്ടി ഇസ്ലാമിക് ഫാക്വൽറ്റി മേധാവി ഷാജഹാൻ നദ്‌വി ട്രസ്റ്റ് അംഗം എം.പി ഫൈസൽ അസ്ഹരി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ജ...

09 Dec 2021

ആലുവ: അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധ അറബി സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനുമായ ഡോ.മുഹിയുദ്ദീൻ ആലുവായിയുടെ സ്മരണാർത്ഥം ഡിസംബർ 14 ന് ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗിസ്റ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സംസ്ഥാന ഇൻ്റർ കോളേജിയറ്റ് അറബിക് പ്രസംഗ മത്സരത്തിൻ്റെ അണിയറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. നാൽപത് കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്ക...

25 Nov 2021

ആലുവ: അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധ അറബി സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനുമായ ഡോ.മുഹിയുദ്ദീൻ ആലുവായിയുടെ സ്മരണാർത്ഥം ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗിസ്റ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന അറബിക് പ്രഭാഷണ മത്സരം ഡിസംബർ 14, ചൊവ്വ രാവിലെ 10 മണിക്ക് അസ്ഹർ ക്യാമ്പസ്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒന്നാം സ്ഥാനം നേടുന്ന സ്ഥാപനത്തിന് എവർ റോൾ ട്രോഫി...

03 Mar 2021

ആലുവ: ഗോളശാസ്ത്ര പണ്ഡിതനും ശാസ്ത്രജ്ഞനുമായ പത്മശ്രീ ഡോ.അലി മണിക്ഫാന് അസ്ഹറുല്‍ ഉലൂം കോളെജ് ഓഫ് ഇസ്‌ലാമിക്  ആന്റ് ലിംഗ്വിസ്റ്റിക്‌ സ്റ്റഡീസ് സ്വീകരണം നല്‍കി. ഖുര്‍ആന്‍ ആഹ്വാനം ഉള്‍കൊണ്ട് ശാസ്ത്ര ഗവേഷണത്തിനും പഠനത്തിനും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം സ്വീകരണത്തിനുള്ള മറുപടി ഭാഷണത്തില്‍ വിദ്യാര്‍ത്ഥികളെ ഉണര്‍ത്തി. ചന്ദ്ര മാസകലണ്ടര്‍ സംബന്ധമായ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്...