21 Feb 2022
സ്ത്രീയെ ഏറ്റവും അധികം ആദരിച്ച മതമാണ് ഇസ്‌ലാമെന്നും സ്ത്രീയുടെ അഭിമാനത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കനാണ് ഇസ്‌ലാം ഹിജാബ് നിയമമാക്കിയതെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ലഹ് റഹ്മാനി പറഞ്ഞു. അസ്ഹറുൽ ഉലൂം കോളജിലെ സനദ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം നൽകിയത് ഇസ്‌ലാമിക ശരീഅത്താണ്. സ്ത്രീക്ക് പുരുഷൻ്റെ പാത...
