17 Sep 2019

‘ആകാശ്’ പരിശീലന കോഴ്‌സുകള്‍ക്ക് തുടക്കം

വിദ്യാര്‍ത്ഥികളുടെ ഭാവി പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ‘ആകാശ്’(അസ്ഹര്‍ അക്കാദമി ഫോര്‍ നോളഡ്ജ് ആറ്റിറ്റിയൂട്,സ്‌കില്‍ അന്റ് ഹാബിറ്റിസ്) എന്ന തലക്കെട്ടില്‍ പുതിയ പാഠ്യേതര പദ്ധതിക്ക് തുടക്കം കുറിച്ചു.

മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള മൂന്നോരുക്കവും പരിശീലനവും നല്‍കാനുമായി ആസ്‌ക്(അക്യിസിഷന്‍ ഓഫ് സ്‌കില്‍ അന്റ് നോളെഡ്ജ്), ഇംഗ്ലീഷ് ഭാഷയിലുിള്ള പരിക്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൈ(പ്രൊവിശന്‍സി ഇന്‍ ഇംഗ്ലീഷ്) ഉം ശാരീരിക ക്ഷമത കൈവരിക്കാന്‍ പി.എഫ്.പി.(ഫിസിക്കല്‍ ഫിറ്റ്‌നെസ് പ്രോഗ്രാം)എന്നിവയാണ് പ്രഥമ ഘട്ടത്തില്‍ ആകാശില്‍ പെടുത്തിയിരിക്കുന്നത്.

അസ്ഹറുല്‍ ഉലൂം ട്രസ്റ്റ് അസി.ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
പരിടിപായില്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് അദ്ധ്യക്ഷത
വഹിച്ചു.തുടര്‍ന്ന് മൂന്ന് പദ്ധതികളെയും പരിചയപ്പെടുത്തി കോഴ്‌സ് മെന്റര്‍മാര്‍ സംസാരിച്ചു.ആകാശ് കണ്‍വീനര്‍ യാസിര്‍ സ്വാഗതവും,അസ്ഹര്‍ ട്രസ്റ്റ് സെക്രട്ടറി അശംസയര്‍പ്പിച്ച് സംസാരച്ചു. കോളേജ് ഡയറക്ടര്‍ ശക്കീര്‍ മുഹമ്മദ് നദ്‌വി പരിപാടി സമാപിപ്പിച്ചു.

Leave a Reply