azhar,literary,workshop

03 Oct 2019

‘കൃതി’ സാഹിത്യ ശില്‍പശാല

വിദ്യാര്‍ത്ഥികളിലെ സാഹിത്യ അഭിരുചികളെ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ എസ്.ഐ.ഒ അസ്ഹര്‍ ഏരിയ സംവേദന വേദിയുടെ കീഴില്‍ “കൃതി” ഏകദിന സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. ഡോ.ജമീല്‍ അഹമ്മദ്, ബാവ ചേന്നര എന്നിവര്‍ മൂന്നു സെഷനുകളിലായി നടന്ന ശില്‍പശാലക്ക് നേതൃത്വം നല്‍കി.
         കോളേജ് പ്രിന്‍സിപ്പല്‍ ഡോ.  കുഞ്ഞുമുഹമ്മദ് പുലവത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സംവേദന വേദി കണ്‍വീനര്‍ റിന്‍ഷാദ് കൊച്ചി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസി.കണ്‍വീനര്‍ ഹാഫിസ് നെന്മാറ സ്വാഗതവും അധ്യാപക പ്രതിനിധി നസ്‌റുദ്ധീന്‍ നദ്‌വി, എസ്.ഐ.ഒ അസ്ഹര്‍ ഏരിയ പ്രസിഡന്റ് മുനീര്‍ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. മുറാദ് ഫസല്‍ നന്ദിയും പറഞ്ഞു.

Leave a Reply