Azharul uloom college 2022-23 കാലയളവിൽ സംഘടിപ്പിച്ച azhar sports സമാപിച്ചു. 2022 ഡിസംബർ 29, 30 തിയതികളിലായിട്ടാണ് സ്പോർട്ട്സ് ഡേ സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഷക്കീർ മുഹമ്മദ് നദ്‌വി സ്പോർട്ട്സ് ഡേ ഉൽഘാടനം ചെയ്തു.അസ്ഹറിലെ വിദ്യാർത്ഥികളെ മൂന്ന് ടീമായി തിരിച്ച് കൊണ്ടായിരുന്നു സ്പോർട്ട്സ് സംഘടിപ്പിച്ചത്. മൂന്ന് ടീമുകൾക്കായി അഞ്ചാം വർഷ വിദ്യാർത്ഥികളായ ഹസൻ , അദ്നാൻ , സനൂജ് എന്നിവർ നേതൃത്വം നൽകി. ടീമുകൾക്ക് യഥാക്രമം ബറഖ് (برق) റഅ്ദ്(رعد) മൗജ് (موج) എന്നിങ്ങന്നെയാണ് പേരുകൾ നൽകിയിരുന്നത്. ഇതിൽ ഹസന്റെ ടീമായ ബർഖ് ഒന്നാം സ്ഥാനവും സനൂജിന്റെ ടീമായ മൗജ് രണ്ടാം സ്ഥാനവും അദ്നാന്റെ ടീമായ റഅ്ദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പാൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.