ആലുവ:
ക്ലാസ്സ് മുറികൾ, സെമിനാർ ഹാളുകൾ, ഐറ്റി ലാബ്, ലാംഗ്വേജ് ലാബ്, കോൺഫറൻസ് ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾക്കൊള്ളുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് , കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു.
ചടങ്ങിൽ ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ ചെയർമാൻ അബൂബക്കർ ഫാറൂഖി ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ എം.എം.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം.അബ്ദുൽ റഹ്മാൻ, ട്രഷറർ ടി.ബി. ഹാഷിം , സെക്രട്ടറി വി.എ. ഇബ്രാഹിം കുട്ടി, റെക്ടർ ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്, പ്രിൻസിപ്പാൾ ഷക്കീർ മുഹമ്മദ് നദ്‌വി , എം.പി. ഫൈസൽ അസ്ഹരി, ജമാൽ അസ്ഹരി എന്നിവർ പ്രസംഗിച്ചു. പൗര പ്രമുഖരടക്കം വലിയൊരു ജനസാന്നിധ്യം ചടങ്ങ് ധന്യമാക്കി.
