31 Dec 2022

Azharul uloom college 2022-23 കാലയളവിൽ സംഘടിപ്പിച്ച azhar sports സമാപിച്ചു. 2022 ഡിസംബർ 29, 30 തിയതികളിലായിട്ടാണ് സ്പോർട്ട്സ് ഡേ സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഷക്കീർ മുഹമ്മദ് നദ്‌വി സ്പോർട്ട്സ് ഡേ ഉൽഘാടനം ചെയ്തു.അസ്ഹറിലെ വിദ്യാർത്ഥികളെ മൂന്ന് ടീമായി തിരിച്ച് കൊണ്ടായിരുന്നു സ്പോർട്ട്സ് സംഘടിപ്പിച്ചത്. മൂന്ന് ടീമുകൾക്കായി അഞ്ചാം വർഷ വിദ്യാർത്ഥികളായ ഹസൻ , അദ്നാൻ , സനൂജ് എന്നിവർ നേതൃത്വം നൽകി...

23 Dec 2022

ശാസ്ത്ര മുന്നേറ്റത്തിന്റെയും വിജ്ഞാന വിസ്ഫോടനത്തിന്റെയും ഇക്കാലത്ത് ലോകസംസ്കൃതിയെയും സമ്പദ്‌വ്യവസ്ഥയെയും നിയന്ത്രിക്കാൻ കഴിയുന്നിടത്തേക്ക് വളരാനും സ്വാധീനമുറപ്പിക്കാനും അറബിഭാഷക്ക് സാധിച്ചുവെന്ന് വിദ്യാഭ്യാസ വിചക്ഷണനും മാറമ്പിള്ളി എം.ഇ.എസ്. കോളേജ് പ്രിൻസിപ്പലുമായ ഡോ.അജിംസ് പി. മുഹമ്മദ് അഭിപ്രായപ്പെട്ടു. ആലുവ അസ്ഹറുൽ ഉലൂം കോളേജ് സംഘടിപ്പിച്ച അഞ്ചാമത് ഡോ.മൊഹിയദ്ധീൻ ആലുവായ് ഇന്റർകൊളേജിയറ്റ്...

23 Jun 2022

ആലുവ: എടവനക്കാട് മർഹൂം അഴിവേലിക്കകത്ത് കൊച്ചലിയുടെ ഭാര്യ പരേതയായ കൊല്ലിയിൽ ഖദീജയുടെ സ്മരണാർത്ഥം മക്കൾ സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസ് ലൈബ്രറിക്ക് മകൻ അബ്ദുശ്ശരീഫ് നദ്‌വി അസ്ഹറുൽ ഉലൂം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ എം.എ മൂസയ്ക്ക് സമർപ്പിച്ചു. ഡോ കുഞ്ഞ് മുഹമ്മദ് പുലവത്ത് പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ട...

22 Jun 2022

ആലുവ: ക്ലാസ്സ് മുറികൾ, സെമിനാർ ഹാളുകൾ, ഐറ്റി ലാബ്, ലാംഗ്വേജ് ലാബ്, കോൺഫറൻസ് ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾക്കൊള്ളുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് , കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ ചെയർമാൻ അബൂബക്കർ ഫാറൂഖി ആമുഖ പ്രഭാഷണം...

13 May 2022

കേരള മജ്ലിസ് ഇസ്ലാമിക് ഹയർ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ത്രിവത്സര ഇസ്ലാമിക് ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി ആലുവ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് വിദ്യാർത്ഥികൾ അഭിമാന താരങ്ങളായി. കഴിഞ്ഞ വർഷവും ഒന്നും രണ്ടും റാങ്കുകൾ നേടിയത് അസ്ഹർ വിദ്യാർത്ഥികളായിരുന്നു. ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ മികവാർന്ന പാരമ്പര്യ...

07 May 2022

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക കലാലയങ്ങളിലൊന്നായ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിന്‍ഗ്വിസ്റ്റിക് സ്റ്റഡീസിൽ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്കുള്ള ആറുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സും +2 വിജയിച്ചവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുമാണ് അസ്ഹറില്‍ നടന്നു വരുന്നത്. ആറുവർഷ ബിരുദകോഴ്സി...

23 Feb 2022

ആലുവ: ഇസ്ലാമിക ആദര്‍ശത്തെയും ആശയത്തെയും വികലമാക്കാനുളള ശ്രമങ്ങള്‍ വ്യത്യസ്തകോണുകളില്‍ വളരെ ആസൂത്രിതമായി നടക്കുന്ന വര്‍ത്തമാനകാലത്ത് വിജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും ശക്തിയും ആയുധവും സംഭരിച്ച് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യലാണ് ഇസ്ലാമിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനം എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാനസെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രസ്താവിച്ചു. അസ്ഹറുല്‍ ഉലൂം കോളേജ് ഫൈനല്‍ ...

21 Feb 2022

സ്ത്രീയെ ഏറ്റവും അധികം ആദരിച്ച മതമാണ് ഇസ്‌ലാമെന്നും സ്ത്രീയുടെ അഭിമാനത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കനാണ് ഇസ്‌ലാം ഹിജാബ് നിയമമാക്കിയതെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ലഹ് റഹ്മാനി പറഞ്ഞു. അസ്ഹറുൽ ഉലൂം കോളജിലെ സനദ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം നൽകിയത് ഇസ്‌ലാമിക ശരീഅത്താണ്. സ്ത്രീക്ക് പുരുഷൻ്റെ പാത...

21 Feb 2022

ആലുവ: വർഗീയ ധ്രുവീകരണവും വെറുപ്പും ഉൽപാദിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ചാലക്കൽ അസ്ഹറുൽ ഉലൂം കോളജ് മുപ്പത്തിരണ്ടാം വാർഷികവും സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ച് വിലങ്ങിടുകയാണ് ഭരണകൂടമെന്ന് മീഡിയവൺ പ്രക്ഷേപണ വിലക്കിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇ...

17 Feb 2022

ഫെബ്രുവരി 22 ന് നടക്കുന്ന അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസ് മുപ്പത്തിരണ്ടാം വാർഷികത്തിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ശക്കീർ മുഹമ്മദ് നദ്‌വി ട്രസ്റ്റ് സെക്രട്ടറി വി.എ ഇ ബ്രഹീം കുട്ടി ഇസ്ലാമിക് ഫാക്വൽറ്റി മേധാവി ഷാജഹാൻ നദ്‌വി ട്രസ്റ്റ് അംഗം എം.പി ഫൈസൽ അസ്ഹരി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ജ...