ആലുവ: എടവനക്കാട് മർഹൂം അഴിവേലിക്കകത്ത് കൊച്ചലിയുടെ ഭാര്യ പരേതയായ കൊല്ലിയിൽ ഖദീജയുടെ സ്മരണാർത്ഥം മക്കൾ സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസ് ലൈബ്രറിക്ക് മകൻ അബ്ദുശ്ശരീഫ് നദ്‌വി അസ്ഹറുൽ ഉലൂം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ എം.എ മൂസയ്ക്ക് സമർപ്പിച്ചു. ഡോ കുഞ്ഞ് മുഹമ്മദ് പുലവത്ത് പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി വി.എ ഇബ്രാഹിം കുട്ടി, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ജമാലുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ശക്കീർ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷ വഹിച്ചു. ലൈബ്രേറിയൻ ഇസ്ഹാഖ് അസ്ഹരി സ്വാഗതവും കെ.കെ അബ്ദുൽ അസീസ് കൃതജ്ഞതയും ആശംസിച്ചു.
