ആറു വര്‍ഷത്തെ സമഗ്ര പാഠ്യപദ്ധതി പിന്തുടര്‍ന്ന കേരളത്തിലെ ഇസ്‌ലാമിക് കോളേജിലെ അദ്ധ്യാപകര്‍ക്ക് വേണ്ടി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ ഏകദിന ശില്‍പശാല നടന്നു. പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍, പാഠ്യവസ്തുക്കള്‍, ബോധനശാസ്ത്രം, പഠന സാമഗ്രികള്‍, മൂല്യനിര്‍ണയം എിവയെ അടിസ്ഥാമാക്കിയുള്ള വിവിധ സെഷനുകളില്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി, ഷരീഫ് നദ്‌വി, ഉമര്‍ നദ്‌വി, താജുദ്ദീന്‍, ഷാജഹാന്‍ നദ്‌വി, യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.എം എം അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. വി കെ ഇബ്രാഹീം കുട്ടി, ടി ബി ഹാഷിം, എം എം അബ്ദുല്‍ അസീസ്,ശംസുദ്ദീന്‍ നദ്‌വി അനസ്.എ, വി.എം അശ്‌റഫ്, ഹിലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജമാലുദ്ദീന്‍ ആമുഖഭാഷണം നടത്തി. അഷ്‌റഫലി അസ്ഹരി സ്വാഗതവും ഷഹബാസ് അഹ്മദ് നന്ദിയും പറഞ്ഞു.
