13 May 2022

റാങ്ക് തിളക്കത്തിൽ ആലുവ അസ്ഹറുൽ ഉലൂം

കേരള മജ്ലിസ് ഇസ്ലാമിക് ഹയർ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ത്രിവത്സര ഇസ്ലാമിക് ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി ആലുവ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് വിദ്യാർത്ഥികൾ അഭിമാന താരങ്ങളായി. കഴിഞ്ഞ വർഷവും ഒന്നും രണ്ടും റാങ്കുകൾ നേടിയത് അസ്ഹർ വിദ്യാർത്ഥികളായിരുന്നു. ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ മികവാർന്ന പാരമ്പര്യമുയർത്തിപ്പിടിക്കുന്ന അസ്ഹറിലെ വിദ്യാർത്ഥികൾ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും ജേതാക്കളാണ്. മുൻവർഷങ്ങളിൽ ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതിനു പുറമെ മികച്ച കോളേജ് മാഗസിൻ പുരസ്കാരവും നേടിയിട്ടുണ്ട്.
റാങ്ക് ജേതാക്കളെ കോളേജ് മാനേജ്മെന്റും സ്റ്റാഫ് സമിതിയും അഭിനന്ദിച്ചു.

Leave a Reply