23 Dec 2022

ലോക സംസ്കൃതിയെയും സമ്പദ്‌വ്യവസ്ഥയെയും നിയന്ത്രിക്കുന്നത് അറബി ഭാഷ.

ശാസ്ത്ര മുന്നേറ്റത്തിന്റെയും വിജ്ഞാന വിസ്ഫോടനത്തിന്റെയും ഇക്കാലത്ത് ലോകസംസ്കൃതിയെയും സമ്പദ്‌വ്യവസ്ഥയെയും നിയന്ത്രിക്കാൻ കഴിയുന്നിടത്തേക്ക് വളരാനും സ്വാധീനമുറപ്പിക്കാനും അറബിഭാഷക്ക് സാധിച്ചുവെന്ന് വിദ്യാഭ്യാസ വിചക്ഷണനും മാറമ്പിള്ളി എം.ഇ.എസ്. കോളേജ് പ്രിൻസിപ്പലുമായ ഡോ.അജിംസ് പി. മുഹമ്മദ് അഭിപ്രായപ്പെട്ടു. ആലുവ അസ്ഹറുൽ ഉലൂം കോളേജ് സംഘടിപ്പിച്ച അഞ്ചാമത് ഡോ.മൊഹിയദ്ധീൻ ആലുവായ് ഇന്റർകൊളേജിയറ്റ് അറബി പ്രസംഗ മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയ്ക്കും സാഹിത്യത്തിനും വിജ്ഞാനത്തിനും നാഗരികതക്കും സംഗീതത്തിനും
നിരവധി സംഭാവനകളർപ്പിച്ച അറബിഭാഷ ഒട്ടനേകം തൊഴിൽ അവസരങ്ങൾ തുറന്നിടുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പറഞ്ഞു.

ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫാറൂഖി, ഷക്കീർ മുഹമ്മദ് നദ്‌വി, ജമാൽ അസ്ഹരി, ഷരീഫ് നദ്‌വി, ഡോ. ഷഫീഖ്, ഡോ. അബ്ദുല്ല സുല്ലമി, ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി പ്രസംഗിച്ചു. മൽസരത്തിൽ ഒന്നാം സ്ഥാനം പറപ്പൂർ സബീലുൽ ഹിദായ ഇസ്‌ലാമിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുഷർറഫും രണ്ടാം സ്ഥാനം ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി വിദ്യാർത്ഥി മുഹമ്മദ് റഈസും മൂന്നാം സ്ഥാനം എം.ഇ.എസ്. എടത്തല ട്രൈനിംഗ്‌ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഉവൈസും നേടി. ടി.ബി. ഹാഷിം, വി.എ. ഇബ്രാഹിം കുട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply