21 Feb 2022

വെറുപ്പ് ഉൽപാദിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കൽ സഘ് പരിപാർ ലക്ഷ്യം – എം ഐ . അബ്ദുൽ അസീസ്

ആലുവ: വർഗീയ ധ്രുവീകരണവും വെറുപ്പും ഉൽപാദിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ചാലക്കൽ അസ്ഹറുൽ ഉലൂം കോളജ് മുപ്പത്തിരണ്ടാം വാർഷികവും സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ച് വിലങ്ങിടുകയാണ് ഭരണകൂടമെന്ന് മീഡിയവൺ പ്രക്ഷേപണ വിലക്കിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ലഹ് റഹ്മാനി സനദ് ദാനം നിർവ്വഹിച്ചു.ജംഇയ്യതുൽ ഉലമയെ ഹിന്ദ് സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ദീൻ മദനി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി കെ. എ. യൂസുഫ് ഉമരി, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻ്റ് എം.കെ.അബൂബക്കർ ഫാറൂഖി, കോളജ് റെക്ടർ ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത് , ട്രസ്റ്റ് സെക്രട്ടറിമാരായ വി.എ.ഇബ്രാഹിം കുട്ടി, അലുംനി പ്രസിഡൻ്റ് എ.എം. ജമാൽ,പൂർവ വിദ്യാർഥി പ്രതിനിധി നസീം ദേവതിയാൽ എന്നിവർ സംസാരിച്ചു.
വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് ട്രസ്റ്റ് ഭാരവാഹികളായ എം. എം.അബ്ദുറഹ്മാൻ, എം.എം.അബ്ദുൽഅസീസ് , ടി.ബി.ഹാഷിം, പി.കെ.മുഹമ്മദ് എന്നിവർ വിതരണം ചെയ്തു.

Leave a Reply