21 Feb 2022

ഹിജാബ് നിയമമാക്കിയത് സ്ത്രീയുടെ അഭിമാന സംരക്ഷണത്തിന് – ഖാലിദ് സൈഫുല്ലഹ് റഹ്മാനി

സ്ത്രീയെ ഏറ്റവും അധികം ആദരിച്ച മതമാണ് ഇസ്‌ലാമെന്നും സ്ത്രീയുടെ അഭിമാനത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കനാണ് ഇസ്‌ലാം ഹിജാബ് നിയമമാക്കിയതെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ലഹ് റഹ്മാനി പറഞ്ഞു. അസ്ഹറുൽ ഉലൂം കോളജിലെ സനദ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം നൽകിയത് ഇസ്‌ലാമിക ശരീഅത്താണ്. സ്ത്രീക്ക് പുരുഷൻ്റെ പാതിസ്വത്താണ് ഇസ്‌ലാം നൽകുന്നത് എന്നാണ് പ്രചാരണം.
ഉത്തരവാദിത്തവും ബാധ്യതയുമാണ് അവകാശത്തിൻ്റെ അടിത്തറയായി ഇസ്‌ലാം നിർണയിച്ചത്. മരണപ്പെട്ടയാൾക്ക് പിതാവും മകനുമാണ് അവകാശികളായി ഉള്ളതെങ്കിൽ പിതവിനേക്കാൾ അവകാശം അനന്തരമയി കിട്ടുക മകനാണെന്ന് ശരീഅത്ത് നിഷ്കർഷിച്ചതും ഈ തത്ത്വത്തെ ആധാരമാക്കിയാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply