07 May 2022

2022-23 അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക കലാലയങ്ങളിലൊന്നായ
അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിന്‍ഗ്വിസ്റ്റിക് സ്റ്റഡീസിൽ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്കുള്ള ആറുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സും +2 വിജയിച്ചവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുമാണ് അസ്ഹറില്‍ നടന്നു വരുന്നത്.
ആറുവർഷ ബിരുദകോഴ്സിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ രണ്ടു ഗ്രൂപ്പുകളുണ്ട്. ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തോടൊപ്പം അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടിക്കൊടുക്കുന്നതോടൊപ്പം ഗ്രന്ഥരചന, വിവര്‍ത്തനം, ഗവേഷണം, പ്രഭാഷണകല എന്നിവയിൽ പരിശീലനവും നല്‍കുന്ന അസ്ഹർ ഉലൂമിലേക്ക്, യോഗ്യരും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു.
മെയ് 18ന് അസ്ഹർ ക്യാമ്പസിലും 22ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദിലും 25ന് കൊല്ലം സിറ്റി മസ്ജിദിലും
എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടക്കും. പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൗകര്യമുള്ള കേന്ദ്രങ്ങളിൽ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ ഡസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.
9567 200 145 , 8281 371 467 , 8289 839 836

Leave a Reply