ആലുവ: അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധ അറബി സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനുമായ ഡോ.മുഹിയുദ്ദീൻ ആലുവായിയുടെ സ്മരണാർത്ഥം ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗിസ്റ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന അറബിക് പ്രഭാഷണ മത്സരം ഡിസംബർ 14, ചൊവ്വ രാവിലെ 10 മണിക്ക് അസ്ഹർ ക്യാമ്പസ്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്ന സ്ഥാപനത്തിന് എവർ റോൾ ട്രോഫിയും മത്സരത്തിൽ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10000, 7000, 5000 രൂപ ക്യാഷ് അവാർഡുകളും ലഭിക്കും. പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക്
വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കേരളത്തിലെ കോളേജ് വിദ്യാർഥി-വിദ്യാർഥിനികൾക്ക് നവംബർ 30നകം 9567200145 / 94464 52749 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.