#FiqhConference #Transgender #IslamicDiscourse #Jurisprudence #TransgenderJurisprudence #transgenderrights #transgendersmatter #Azhar #Alwaye #sioazhar #supportSIO #azharululoom,aluva

19 Dec 2019

അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു.

ആലുവ: അസ്ഹറുല്‍ ഉലൂം കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസും എസ്.ഐ.ഒ അസ്ഹര്‍ ഏരിയയും സംയുക്തമായി “അക്കാദമിക് സ്‌കൂള്‍ ഓണ്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജുറിസ്പ്രുഡന്‍സ്“എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു.

അസ്ഹറുല്‍ ഉലൂം കോളേജ്  പ്രിന്‍സിപ്പല്‍ ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മൂന്ന് സെഷനുകളിലായി ഇസ്‌ലാമിക ദൈവശാസ്ത്ര-കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്ക് പുറമെ ആരോഗ്യ-രാഷ്ട്രീയ-നിയമ-മനശ്ശാസ്ത്ര മേഖലകളില്‍ നിന്നും ഡോ.അമീര്‍ ഹസ്സന്‍, ടി.എച്ച് സൈദ് മുഹമ്മദ്, സ്വാലിഹ് നിസാമി പുതുപൊന്നാനി, അബ്ദുല്‍ റഹ്മാന്‍ ഇരിക്കൂര്‍, ഷെമീര്‍ കെ.എസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് തലവന്‍ ഉമര്‍ നദ്‌വി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്.ഐ.ഒ അസ്ഹര്‍ ഏരിയ പ്രസിഡന്റ് മുനീര്‍ മുഹമ്മദ് സ്വാഗതവും പോഗ്രാം കണ്‍വീനര്‍ ഇഹ്‌സാന്‍ അന്‍സാരി നന്ദിയും പറഞ്ഞു.

Leave a Reply