09 Dec 2021

ഡോ.ആലുവായ് അറബി പ്രസംഗ മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി

ആലുവ: അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധ അറബി സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനുമായ ഡോ.മുഹിയുദ്ദീൻ ആലുവായിയുടെ സ്മരണാർത്ഥം ഡിസംബർ 14 ന് ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗിസ്റ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സംസ്ഥാന ഇൻ്റർ കോളേജിയറ്റ് അറബിക് പ്രസംഗ മത്സരത്തിൻ്റെ അണിയറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. നാൽപത് കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. രാവിലെ 9ന് അസ്ഹർ ഓഡിറ്റോറിയത്തിൽ മത്സരം ആരംഭിക്കും.

ഒന്നാം സ്ഥാനം നേടുന്ന സ്ഥാപനത്തിന് എവർ റോൾ ട്രോഫിയും മത്സരത്തിൽ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10000, 7500, 5000 രൂപ ക്യാഷ് അവാർഡുകളും ലഭിക്കും. പങ്കെടുക്കുന്ന ഓരോ മത്സരാർത്ഥിക്കും
വ്യക്തിഗത മെമന്റോകളും
ഡോ. ആലുവായിയെക്കുറിച്ച് അറബിയിലുള്ള ഗ്രന്ഥവും സർട്ടിഫിക്കറ്റുകളും നൽകും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കും
കൂടുതൽ വിവരങ്ങൾക്ക്
95672 00145
94464 52749
നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply