ആലുവ: ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് വിദ്യാര്‍ഥി റമീസുദ്ദീന്‍ തുര്‍ക്കിയിലെ ഇസ്തംബൂള്‍ മര്‍മറാ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ശരീഅഃ വിഭാഗത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു.
തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദിയാനാത്ത് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നടന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് റമീസുദ്ദീന്‍ പ്രവേശനത്തിന് അര്‍ഹത നേടിയത്. അസ്ഹറുല്‍ ഉലൂമിലെ 2011-2017 ബാച്ച് വിദ്യാര്‍ഥിയായിരുന്നു റമീസ്. ഫീച്ചര്‍ രചനയിലും ഡോക്യുമെന്ററി നിര്‍മാണത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മാലിപ്പുറം വൈപ്പുകാരന്‍ വീട്ടില്‍ മുഹമ്മദ് മന്‍സൂര്‍ -റഹ്മത്ത് ദമ്പതികളുടെ മകനാണ്.