ആലുവ: ഗോളശാസ്ത്ര പണ്ഡിതനും ശാസ്ത്രജ്ഞനുമായ പത്മശ്രീ ഡോ.അലി മണിക്ഫാന് അസ്ഹറുല്‍ ഉലൂം കോളെജ് ഓഫ് ഇസ്ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് സ്വീകരണം നല്കി. ഖുര്‍ആന്‍ ആഹ്വാനം ഉള്‍കൊണ്ട് ശാസ്ത്ര ഗവേഷണത്തിനും പഠനത്തിനും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം സ്വീകരണത്തിനുള്ള മറുപടി ഭാഷണത്തില്‍ വിദ്യാര്‍ത്ഥികളെ ഉണര്‍ത്തി. ചന്ദ്ര മാസകലണ്ടര്‍ സംബന്ധമായ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. അസ്ഹറുല്‍ ഉലൂം ട്രസ്റ്റ് ചെയര്മാന് എം എ മൂസ മൊമെന്റോ സമ്മാനിച്ചു. കോളെജ് പ്രിന്‍സിപ്പാള്‍ ഷക്കീര്‍ മുഹമ്മദ് നദ്വി സ്വാഗതം ആശംസിച്ചു. ചെയര്മാന് എം. എ. മൂസ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി വി.എ ഇബ്രാഹിം കുട്ടി, വൈസ് പ്രിന്‍സിപ്പാള്‍ ജമാല്‍ പാനായിക്കുളം എന്നിവര്‍ സംസാരിച്ചു.
