ആലുവ: വിദ്യാഭ്യാസ വിചക്ഷകനും എഴുത്തുകാരനുമായ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്തിന്റെ ‘പുകയും നക്ഷത്രവും‘ എന്ന പുസ്തകത്തെ ആസ്പദമാക്കി ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ലൈബ്രറി അസോസിയേഷന്‍ ചര്‍ച്ച സസംഘടിപ്പിച്ചു.കോളേജ ഡയരക്ടര്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറിയന്‍ ഇസ്ഹാഖ് അസ്ഹരി,വിവിധ ഫാക്കല്‍റ്റികളായ സി.ഹാറൂന്‍,പി.എസ് യാസിര്‍, പി.ഇസഡ്.അബ്ദുല്‍ റഹീം ഉമരി,കെ.കെ.അബ്ദുല്‍ അസീസ് ആവലി എന്നിവര്‍ സംസാരിച്ചു.ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് പുസ്തകമെഴുത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.
