അസ്ഹറുല്‍ ഉലും കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് ആവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഭാഷാ പ്രബന്ധങ്ങളുടെ സമര്‍പ്പണ ചര്‍ച്ചയും ചാലക്കല്‍ ഇസ്‌ലാമിയ കോളേജ് ഫോര്‍ വിമണ്‍ ഫാക്കല്‍റ്റി എസ്.എം.സൈനുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് അദ്ധ്യക്ഷത വഹിച്ചു.മലയാളം,ഇംഗ്ലീഷ്,ഉര്‍ദു ഭാഷകളില്‍ 17 പ്രബന്ധമാണ് അവതരിപ്പിച്ചത്.അസ്ഹറുല്‍ ഉലും കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് ഡയക്ടര്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് അനലറ്റിക്കല്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഉമര്‍ കെ. അഹമ്മദ്,ഇസ്ലാമിക് ഫക്കല്‍റ്റി അബ്ദുറഹീം ഉമരി എന്നിവര്‍ സംസാരിച്ചു.