അക്കാദമിക് സ്കൂൾ ഓൺ ട്രാൻസ്ജെൻഡർ ജുറിസ്പ്രുഡൻസ്
അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ ഇസ്‌ലാമിക് ഡിപ്പാർട്ട്മെന്റും എസ്.ഐ.ഒ അസ്ഹർ ഏരിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാൻസ്ജെൻഡർ ഫിഖ്ഹ് കോൺഫറൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം കോളേജ് പ്രിൻസിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് നിർവ്വഹിച്ചു. ‘അക്കാദമിക് സ്കൂൾ ഓൺ ട്രാൻസ്ജെൻഡർ ജുറിസ്പ്രുഡൻസ്’ എന്ന് തലക്കെട്ടിലുള്ള പരിപാടി ഡിസംബർ 18,19 തിയതികളിലായി അസ്ഹർ ക്യാമ്പസിൽ വെച്ച് നടക്കും.
ട്രാൻസ്ജെൻഡറുകൾക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതിനു വേണ്ടി നിയമ നിർമ്മാണങ്ങളും നിയമഭേദഗതികളും നിലവിലുള്ള സാമൂഹ്യ പശ്ചാത്തലത്തിൽ ഇസ്‌ലാമിക നിലപാടുകൾ വിശദീകരിക്കുന്നതിനും അവരുടെ സ്വത്വം നിർണ്ണയിച്ച് പ്രശ്നപരിഹാരം കാണുന്നതിനുമാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ലോഗോ പ്രകാശിപ്പിച്ചുകൊണ്ട് അസ്ഹർ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. എസ്.ഐ.ഒ അസ്ഹർ ഏരിയ പ്രസിഡന്റ് മുനീർ മുഹമ്മദ്, ഡിപ്പാർട്മെന്റ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഹെഡ് ഉമർ നദ്‌വി, കോളേജ് ഡയറക്ടർ ഷക്കീർ മുഹമ്മദ് നദ്‌വി തുടങ്ങിയവർ സംബന്ധിച്ചു.