അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഭാഷകളുടെ അസോസിയേഷനുകള്‍ ഉദ്ഘാടനം ചെയ്തു. പ്രഗല്ഭ വാഗ്മിയും അറ ബി വ്യാകരണ വിദഗ്ധനുമായ അബ്ദുല്‍ ഹസീബ് മദനി അസോസിയേഷനുകളുടെ ഉദ്ഘാട നം നി ര്‍വ്വഹിക്കുകയും വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തു. ഭാഷാ പഠനങ്ങള്‍ തുറന്നിടുന്ന സാധ്യതകളെ പറ്റിയും കരിയറില്‍ തിരഞ്ഞെടുക്കാവുന്ന മേഖലകളെക്കുറിച്ചും അദ്ദേഹം വിദ്യാ ര്ഥികളോട് സംസാരിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ച
പരിപാടിയില്‍ എസ്.ഐ.ഒ അസ്ഹര്‍ ഏരിയാ സെക്രട്ടറി ഖലീല്‍ റഹ്മാന് സ്വാഗതം നടത്തുക യും ഫര്ഹാന് ഒ.എസ് നന്ദി പറയുകയും ചെയ്തു. ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരായ അബ്ദുല്‍ അസീസ് ആലവി, അബ്ദുല്‍ വാഹിദ് ഖാസിമി, ഹാറൂണ്‍ കടന്നമണ്ണ,മുനീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ആശം സകളര്പ്പിക്കുകയും അസോസിയേഷന്റെ ഭാഗത്തുനിന്ന് അഷ്ഫാഖ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
