azharul uloom, aluva / azhar, aluva / majlis higher education board

12 Oct 2019

മജിലിസ് ഫുട്ബോൾ ടൂർണമെൻറ്

ഇൻറഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ കേരളത്തിലെ ഇസ്ലാമിക കോളേജുകൾക്ക് സംഘടിപ്പിച്ച അഖില കേരളാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ആവേശകരമായ സമാപനം.മുൻ ചാമ്പ്യന്മാരായ അസ്ഹറുൽ ഉലൂം ആതിഥേയത്വം വഹിച്ച ടൂർണമെൻറ് പതിനാലോളം ടീമുകൾ പരസ്പരം ഏറ്റുമുട്ടി.

കേരളത്തിലങ്ങോളമിങ്ങോളമുള്ള 14 കോളേജുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഫൈനലിൽ ഇസ്ലാമിയ കോളേജ് തളിക്കളത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ച് നെസ്റ്റ് എച്ച്എസ്എസ് രാമനാട്ടുകര മജ്‌ലിസ് ഫുട്ബോൾ ടൂർണമെന്റിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി കി.
അസ്ഹറുൽ ഉലൂം ട്രസ്റ്റ് ചെയർമാൻ എംഎ മൂസ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ഹയർ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ കമാലുദ്ദീൻ അധ്യക്ഷത വഹിക്കുകയും കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കുഞ്ഞുമുഹമ്മദ് പുലവത്ത് സ്വാഗതം പറയുകയും ചെയ്തു. ടൂർണമെൻറ് കൺവീനർ കെപിഎ സിദ്ദീഖ് നന്ദി പറഞ്ഞു.

മത്സരത്തിൽ ഷബീർ മൂസ മികച്ച ഗോളി ആയും മുഹ്സിൻ മികച്ച പ്ലെയർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply