‘അരിക് വൽകരിക്കപ്പെടുന്ന ജന സമൂഹത്തെ’ പ്രതിപാദ്യ വിഷയമാക്കി അസ്ഹർ ഉലൂം സ്റ്റുഡൻസ് യൂണിയൻ 2018-19 അധ്യയന വർഷത്തിൽ പുറത്തിറക്കിയ കോളേജ് മാഗസിൻ പ്രതിമ(പ്രതീക്ഷകൾ തിരയുന്ന മനുഷ്യർ) പ്രമുഖ ആക്ടിവിസ്റ്റും ആര്‍.ജി.എസ്.സി അക്കാദമിക് ഓറിയന്റേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ അനൂപ് വി.ആര്‍ പ്രകാശനം ചെയ്തു. ചെയ്തു. അസ്ഹറുൽ ഉലൂം ട്രസ്റ്റ് സെക്രട്ടറി ഇബ്രാഹീം കുട്ടി മാഗസിന്‍ ഏറ്റുവാങ്ങി.”അപര ലോകത്തെ കുറിച്ചുള്ള കിനാവുകളാണ് എഴുത്തിനെ നയിക്കുന്നത്” എന്ന് വി. ആര്‍ അനൂപ് പ്രകാശനം നിർവഹിച്ച് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മാഗസിന്‍ എഡിറ്റര്‍ റിന്‍ഷാദ് കൊച്ചി മാഗസിന്‍ പരിചയപ്പെടുത്തി സംസാരിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് അദ്ധ്യക്ഷത വഹിച്ചു. അത്തദാമുന്‍ അറബിക് മാഗസിന്‍ എഡിറ്റര്‍ നസ്‌റുദ്ദീന്‍ നദ്‌വി , ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ലക്ചറര്‍ ഷഹബാസ് എം.എന്‍, കോളേജ് സ്റ്റുഡൻസ് യൂണിയന്‍ ചെയര്‍മാന്‍ മുനീര്‍.കെ.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍ അബ്ദുല്‍ അഹദ് നദ്‌വി സ്വാഗതവും മാഗസിന്‍ സബ് എഡിറ്റര്‍ ഹാഫിസ് നെമ്മാറ നന്ദിയും പറഞ്ഞു.
