25 Sep 2019

ലോക സമാധാന ദിനത്തോടനുബന്ധിച്ച് കാര്‍ട്ടൂണ്‍ പ്രദര്‍ശനം

ലോക സമാധാനദിനത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥികള്‍ ‘എങ്ങും സമാധാനം പുലരട്ടെ’ എന്ന ആശയത്തെ ആസ്പദമാക്കി രചിച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ആലുവ പച്ചമാമ ആര്‍ട് കഫേയില്‍ സംഘടിപ്പിച്ചു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് അസ്ഹറുല്‍ ഉലൂം കോളേജിലെ വിദ്യാര്‍ത്ഥികളെ ഇത്തരമൊരു പ്രദര്‍ശനത്തതിനായി പരിശീലിപ്പിച്ചത്. പ്രദര്‍ശനം അസ്ഹറുല്‍ ഉലൂം കോളേജ് ചെയര്‍മാന്‍ എം.എ മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു. എറണാംകുളം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ആര്‍ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദു റഹീം ഉമരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇബ്രാഹിം ബാദുഷ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദു സലാം കൃതജ്ഞതയും പറഞ്ഞു. പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ സനു സത്യന്‍ , കോമു സണ്‍സിന്റെ അമരക്കാരനായ ആസിഫ് അലി കോമു, സേവന ലൈബ്രറി അംഗങ്ങളായ നിത്യന്‍ എം പി, സഹദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.മൂന്ന് ദിവസം നീണ്ടുനിന്ന പ്രദര്‍ശനത്തിന് വലിയ രിതിയിലുള്ള പ്രോത്സാഹനവും സ്വീകാര്യതയും ലഭിച്ചു.

_________________________

Leave a Reply