07 Jul 2018

അന്താരാഷ്ട്ര അറബിദിനാഘോഷത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്ക് സ്റ്റഡീസില്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന ശൂറാംഗം ജ. കെ എ യൂസുഫ് ഉമരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുരാതന സെമിറ്റിക് ഭാഷകളില്‍ ഇും ലോകത്ത് സജീവമായി നിലനില്‍ക്കു 26ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബിഭാഷയെും ഇസ്‌ലാമിനെ ആധികാരികമായി പഠനം ...

07 Jul 2018

ചാലക്കല്‍: അസ്ഹറുല്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരും ഗവേഷകരുമായ വി.എ മുഹമ്മദ് അശ്‌റഫ്, കബീര്‍ ഹുസൈന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. ഉമര്‍ അഹ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. മുപ്പതോളം ഗവേഷക വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

06 Jul 2018

2016-17 അധ്യയന വര്‍ഷത്തെ ഗവേഷക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമര്‍പ്പണവും നിരൂപണ ചര്‍ച്ചയും 2017 ഫെബ്രുവരി 14,15,16 ( ചൊവ്വ, ബുധന്‍,വ്യാഴം) തിയ്യതികളിലായി അസ്ഹര്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും. എറണാകുളം മഹാരാജാസ് കോളേജിലെ ഇസ്‌ലാമിക ചരിത്രവിഭാഗം മേധാവി ഡോ. ജയദേവന്‍ മുഖ്യാതിഥിയായിരിക്കും. അബ്ദുല്‍ ഹഫീസ് നദ്‌വി, ശിഹാബുദ്ദീന്‍ കാളികാവ്, അബ്ദുല്‍ വാസിഅ്, അബൂദര്‍റ് (അല്‍ജാമിഅ ...

07 Jun 2018

ആലുവ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭാരതം ചരിത്രം നരകകാണ്ഡം’ തെരുവ്‌നാടകത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച അസ്ഹറുല്‍ ഉലൂം കോളേജ് വിദ്യാര്‍ഥികളെ ജില്ലാസമിതി ആദരിച്ചു.
ജില്ലാ വാഹനജാഥ കണ്‍വീനര്‍ മുഈനുദ്ദീന്‍ അഫ്‌സലില്‍നിന്ന് പ്രിന്‍സിപ്പല്‍ കുഞ്ഞുമുഹമ്മദ് പുലവത്ത് ഉപഹാരം ഏറ്റവാങ്ങി.

07 Dec 2016

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം ഇസ്ലാമാക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ വാര്‍ത്താവായന മത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളില്‍ നിന്നും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 12-ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.