ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് അനുസ്മരണാര്‍ഥം അന്താരാഷ്ട്ര അറബിഭാഷാ ദിനത്തോടനുബന്ധിച്ച് ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് & ലിംഗ്വിസ്റ്റിക്‌സ് സ്റ്റഡീസും തദാമുന്‍ മാസികയും ചേര്‍ന്ന് സംഘടിപ്പിച്ച ‘തനാഫുസ് ‘ ഇന്റര്‍ കൊളീജിയേറ്റ് അറബിക് പ്രസംഗമത്സരം ആവേശമുയര്‍ത്തി കോളേജ് കാമ്പസില്‍ സമാപിച്ചു.
അവാര്‍ഡ്ദാന സമ്മേളനം എം.ഇ.എസ് മാറമ്പിള്ളി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ഉദ്ഘാടനംചെയ്തു. വിസ്മയങ്ങളുടെയും സാധ്യതകളുടെയും ഭാഷയായി ലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയത് അറബിയാണെ് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളജംഇയ്യത്തുല്‍ ഉലമാ മുന്‍സെക്രട്ടറിയും ഗ്രന്ഥകാരനും കോളമിസ്റ്റുമായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഫറൂഖ് കോളേജ് റിസര്‍ച് സ്‌കോളറായ അബ്ദുല്‍ ഹകീം അല്‍അസ്ഹരി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകവിദ്യാര്‍ഥി നഹാസ് മാള തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു
.ഒന്നാം സമ്മാനമായ പതിനായിരംരൂപയുടെ കാഷ് അവാര്‍ഡും എവര്‍റോളിങ് ട്രോഫിയും വളാഞ്ചേരി മര്‍കസ് ആര്‍ട്‌സ് & സയന്‍സ് കോളേജിലെ യാസീന്‍ ബിന്‍ ഷിഹാബ് കരസ്ഥമാക്കി. കാളികാവ് വാഫി കാമ്പസിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഉവൈസ് എം.എ. രണ്ടാം സ്ഥാനം നേടി. തൂത ദാറുല്‍ ഉലൂം ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥി വി.പി മുഹമ്മദ് സഫീദ് മൂാം സ്ഥാനവും നേടി. ജേതാക്കള്‍ക്ക് കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ, വൈസ് ചെയര്‍മാന്‍ എം.എം. അബ്ദുല്‍അസീസ് എിവര്‍ സമ്മാനം വിതരണംചെയ്തു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ഗവേഷണഗ്രന്ഥം ‘ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ സാഹിത്യസംഭാവനകള്‍’ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.എം. അബ്ദുര്‍റഹ്മാന് നല്‍കി ഡോ. അബ്ദുല്‍ഹകീം അല്‍അസ്ഹരി പ്രകാശനം ചെയ്തു. ചെയര്‍മാന്‍ എം.എ. മൂസ അധ്യക്ഷതവഹിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ കബീര്‍ നന്ദി പ്രകാശിപ്പിച്ചു.
